News Desk

2021-03-04 04:29:19 pm IST
ദോഹ: വാദി അല്‍ ബനാത്തിലെ ഫഹെസ് സ്റ്റേഷന് സമീപത്തുള്ള മൊബൈല്‍ സ്റ്റേഷന്‍ ഉടന്‍ അടയ്ക്കുമെന്ന് വുഖൂദിന്റെ അറിയിപ്പ്. മാര്‍ച്ച് ഏഴു മുതല്‍ സ്റ്റേഷന്‍ അടച്ചിടുമെന്ന് വുഖൂദ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. പ്രാദേശിക പത്രമായ 'ദ പെനിന്‍സുല'യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഉപയോക്താക്കള്‍ അവരുടെ പരിശോധനാ സേവന ആവശ്യങ്ങള്‍ക്കായി വാദി അല്‍ ബനാത്തിലെയോ അല്ലെങ്കില്‍ അല്‍ മസ്രൂവയിലെയോ സ്ഥിരം സ്റ്റേഷനുകളില്‍ പോകണമെന്നും അധികൃതര്‍ വ്യക്തമാക്കി.

കെട്ടിടം 16, സ്ട്രീറ്റ് 837, സോണ്‍ 70 ലാണ് വാദി അല്‍ ബനാത്ത് സ്റ്റേഷന്‍. ബില്‍ഡിംഗ് 25, സ്ട്രീറ്റ് 484, സോണ്‍ 71 ലാണ് അല്‍ മസ്രൂവ സ്റ്റേഷന്‍.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top