News Desk

2021-02-16 05:33:02 pm IST

ദോഹ: ഖത്തറില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള പെട്രോള്‍ സ്റ്റേഷന്റെ മുഴുവന്‍ സേവനങ്ങളും വുഖൂദ് താല്‍ക്കാലികമായി അടച്ചു. അറ്റകുറ്റപ്പണികള്‍ക്കായാണ് പെട്രോള്‍ സ്റ്റേഷന്‍ അടച്ചുപൂട്ടിയത്. 

ഫെബ്രുവരി 17 ബുധനാഴ്ച രാവിലെ ഏഴു മണി മുതല്‍ 12 മണിവരെ അറ്റകുറ്റപ്പണികള്‍ക്കായി പെട്രോള്‍ സ്റ്റേഷന്‍ അടച്ചിടും. റാസ് അബു അബൂദ്, ഓള്‍ഡ് സലാറ്റ, ഓള്‍ഡ് അല്‍ ഗനിം എന്നീ പെട്രോള്‍ സ്റ്റേഷനുകളില്‍ സേവനങ്ങള്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top