Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ദോഹ കോർണിഷിൽ 3 ഓളം തുരങ്ക നടപ്പാതകളുടെ നിർമാണം ആരംഭിച്ചതായി പൊതുമരാമത്ത് വിഭാഗമായ അഷ്‌ഗാൽ അറിയിച്ചു .കോർണിഷിനെ  സൂഖ് വാഖിഫ്, ഷെറാട്ടൺ ഹോട്ടൽ എന്നിവയുമായി  ബന്ധിപ്പിക്കുന്ന രീതിയിലാണ് പുതിയ തുരങ്കങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ.

രാജ്യത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു കോർണിഷിലെ തിരക്ക് മറികടക്കാൻ മേൽപാലം, തുരങ്ക നടപ്പാത എന്നിവയുടെ നിർമാണം വേണമെന്നത്. രാജ്യത്തെ പ്രാദേശിക പത്രങ്ങളും ഇത് നേരത്തെ നിരവധി തവണ ചൂണ്ടികാട്ടിയതാണ്.

അമീരി ദിവാനി സിഗ്നലിൽ നിന്നും 500 മീറ്റർ മാറിയാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ തണൽ നടപ്പാതയുടെ നിർമാണം കഴിഞ്ഞ ദിവസം ആരംഭിച്ചത്. 


Top