Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-08-18 09:09:41am IST

ഖത്തർ അൽ ശഹാനിയയിലെ തൊഴിൽ സമരവുമായി ബന്ധപെട്ടു തൊഴിലാളികൾക്ക് മുഴുവൻ ശമ്പളവും കൊടുത്തുതീർത്തതായി ഖത്തർ ലൈസൻ ഓഫീസർ വാർത്ത കുറിപ്പിൽ അറിയിച്ചു.

ആഗസ്റ്റ് നാലിനാണ് അൽ ശഹാനിയയിൽ രണ്ടു മാസത്തെ ശമ്ബള തർക്കത്തെ തുടർന്ന്  തൊഴിൽ സമരം ആരംഭിച്ചത്. ഇതിൽ പരാതിയുള്ള ഒരു സംഘം തൊഴിലാളികൾക്കുള്ള മുടങ്ങി കിടക്കുന്ന ശമ്പള വിതരണം സർക്കാർ സംവിധാനമായ വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിലൂടെ നടത്തി കഴിഞ്ഞു. ബന്ധപ്പെട്ട രണ്ട് കമ്പനികളുടെ ഉദ്യോഗസ്ഥരെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിലവിൽ ഈ രണ്ടു കമ്പനികളിൽ നിന്നും തൊഴിൽ മാറാൻ താല്പര്യപെടുന്നവർക്ക് അതിനുള്ള സാധ്യതകളും സർക്കാർ സംവിധാനങ്ങൾ പരിശോധിച്ച് വരികയാണെന്നും വാർത്താകുറിപ്പിൽ അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 


Top