Breaking News
അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ | ഗള്‍ഫിലും ഏഷ്യന്‍ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കുന്നു; ഇറാന്റെ അതിര്‍ത്തിയടച്ചു | ഖത്തറുമായി ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച അനുഭവം പങ്കുവെയ്ക്കാനൊരുങ്ങി ജപ്പാൻ | ഡല്‍ഹിയില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് അമിത് ഷായോട് അരവിന്ദ് കെജ്രിവാള്‍ | പൊതു സേവനങ്ങള്‍ക്കായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഏകീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു | ആണവ കരാറുമായി യൂറോപ്യന്‍ യൂണിയന്‍ സഹകരിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി | ആരോഗ്യ നഗരം പദ്ധതി: ഖത്തർ പൊതുജനാരോഗ്യ മന്ത്രി ചർച്ച ചെയ്തു | ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ നീക്കം ചെയ്യുന്നതിനായി അൽ വക്ര നഗരസഭയിൽ ക്യാംപെയ്ൻ |
2019-08-17 04:12:29pm IST
അൽ ശഹാനിയയിൽ ഒരു കമ്പനിയിൽ തൊഴിലാളികൾ വേതനകാര്യവുമായി ബന്ധപെട്ടു നടത്തിയ സമാധാന പരമായ സമരത്തെക്കുറിച്ചു ഖത്തർ ലൈസൻ ഓഫീസറുടെ ഔദ്യോദിക വിശദീകരണ കുറിപ്പ് പുറത്തിറങ്ങി.

ആഗസ്റ്റ് 4 നാണ് അൽ ശഹാനിയയിൽ വേതനം വൈകിയതുമായി ബന്ധപെട്ടു തൊഴിൽ സമരം അരങ്ങേറിയത്. മെയ് മാസം മുതൽ ജൂലൈ വരെയുള്ള മാസങ്ങളിലുള്ള ശമ്പളം മുടങ്ങിയിട്ടുണ്ടെന്നാണ് തൊഴിലാളികൾ അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട അന്വേഷണം സർക്കാർ തുടങ്ങിയിട്ടുണ്ടെന്നും ആരോപണം ഉന്നയിക്കപ്പെട്ട രണ്ട് കമ്പനികളുടെയും ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

അതെ സമയം കമ്പനികളുടെ ഭാഗത്തു നിന്നുണ്ടായത് സാങ്കേതിക തടസ്സങ്ങൾ മാത്രമാണെന്നും ഇക്കാര്യത്തിലെ എല്ലാ വശങ്ങളും സർക്കാർ പരിശോധിച്ച് വരികയാനാണെന്നും സർക്കാർ തൊഴിലാളി ക്ഷേമത്തിനായി നടപടികൾ എടുക്കുമെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

തൊഴിലാളികളുടെ വേതനങ്ങൾ കൃത്യമായ രീതിയിൽ അവരിലേക്ക് എത്തിച്ചേരാനാണ് സർക്കാർ വെജ് പ്രൊട്ടക്ഷൻ നിയമം ഏർപെടുത്തിയിരിക്കുന്നതെന്നും ഇതിനെ കുറിച്ച് തൊഴിലാളികൾക്കും തൊഴിൽ ഉടമകൾക്കും കൃത്യമായ അവബോധം നല്കാറുണ്ടെന്നും ലൈസൻ ഓഫീസറുടെ കുറിപ്പിൽ വിശദീകരിച്ചു. 

Attachments area
Top