News Desk

2021-05-11 08:47:14 pm IST

ദോഹ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഖത്തറിലെ വാക്‌സിനേഷന്‍ സെന്ററിന്റെ പ്രവൃത്തി സമയത്തില്‍ മാറ്റം. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ (ക്യു.എന്‍.സി.സി) വാക്‌സിന്‍ വിതരണത്തിന്റെ പ്രവൃത്തി സമയമാണ് മാറ്റിയത്.

പെരുന്നാളിന്റെ ആദ്യ ദിനം വൈകീട്ട് മൂന്നു മണി മുതല്‍ രാത്രി 11 മണി വരെയാണ് വാക്‌സിന്‍ വിതരണം ചെയ്യുക. പെരുന്നാളിന്റെ രണ്ടാം ദിവസം രാവിലെ ഏഴു മണി മുതല്‍ രാത്രി 11 വരെയാണ് വാക്‌സിന്‍ വിതരണം നടക്കുക. മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് കിട്ടിയവര്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കൂ.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top