News Desk

2021-04-21 05:45:53 pm IST
ദോഹ: റമദാൻ മാസത്തില്‍ ഖത്തര്‍ നാഷ്ണല്‍ കണ്‍വന്‍ഷന്‍ സെന്ററിലുള്ള (ക്യു.എന്‍.സി.സി) വാക്സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തി സമയത്തില്‍ മാറ്റം വരുത്തി. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒരു മണിവരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിന് പകരം ഇന്ന് മുതല്‍ രണ്ട് ഷിഫ്റ്റുകളായാണ് പ്രവേശനം അനുവദിക്കുക. 

ആദ്യത്തെ  ഷിഫ്റ്റ് രാവിലെ എട്ട് മുതല്‍ വൈകീട്ട് നാല് വരെയാണ് പ്രവര്‍ത്തിക്കുക. മൂന്ന് മണിക്കാണ് അവസാനത്തെ ആള്‍ക്ക് പ്രവേശിക്കാനാവുക. രണ്ടാമത്തെ ഷിഫ്റ്റ് വൈകീട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയായിരിക്കും. അര്‍ധരാത്രി 12 മണിക്കാണ് അവസാനത്തെ പ്രവേശനം. ആഴ്ച്ചയില്‍ എല്ലാ ദിവസവും ഇതേ സമയക്രമം തന്നെയായിരിക്കും.

ലുസൈലിലെയും അല്‍ വക്റയിലെയും ഡ്രൈവ് ത്രൂ വാക്സിനേഷന്‍ കേന്ദ്രം ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി 12 വരെയാണ് റമദാനില്‍ പ്രവര്‍ത്തിക്കുക. 11 മണിക്കാണ് അവസാനത്തെയാളുടെ പ്രവേശനം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 
Top