2019-08-29 02:08:53am IST
ദോഹ: ആഭ്യന്തര മന്ത്രാലയത്തിലെയും ലഖ്വിയ സേനയിലെയും നിരവധി ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ 'മനുഷ്യാവകാശ തത്വങ്ങൾക്കനുസൃതമായ സുരക്ഷാ കമാൻഡ്' എന്ന പേരിൽ ശില്പശാല ബുധനാഴ്ച ആരംഭിച്ചു. ഖത്തർ ആതിഥേയത്വം വഹിക്കുന്ന 2022 ഫിഫ ലോകകപ്പ് സുരക്ഷിതമാക്കുന്നതിനുള്ള ദേശീയ   പദ്ധതിയുടെ ഭാഗമായാണ് സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആന്റ് ലെഗസിക്ക്  ഈ ശില്പശാല സംഘടിപ്പിക്കുന്നത്.

മനുഷ്യാവകാശങ്ങളും സുരക്ഷയും ശക്തമാകുന്നതിനായുള്ള കാര്യങ്ങൾ ശിൽപശാലയിൽ വ്യക്തമാക്കിയെന്നും 2022 ലെ ലോകകപ്പിനുള്ള തയ്യാറെടുപ്പുകളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ വർക്ക്‌ഷോപ്പ് വരുന്നതെന്നും  വർക്ക് ഷോപ്പിന്റെ മേൽനോട്ടം വഹിക്കുന്ന ക്യാപ്റ്റൻ മജിദ് അൽ ഖഹ്താനി പറഞ്ഞു. 
Top