News Desk

2021-04-07 10:10:32 pm IST
ദോഹ: ലോകാരോഗ്യ ദിനമായ ഇന്ന് (ഏപ്രില്‍ ഏഴ്) ഖത്തര്‍ ആരോഗ്യ മന്ത്രാലയം പ്രത്യേക ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. 'നീതിപൂര്‍ണവും ആരോഗ്യപൂര്‍ണവുമായ ലോകം' എന്നതാണ് ഇത്തവണത്തെ ലോകാരോഗ്യ ദിനത്തിന്റെ ആപ്തവാക്യം. 

ഖത്തര്‍ ലോകോത്തരമായ ആരോഗ്യ ബോധ്യം വെച്ചുപുലര്‍ത്തുന്ന രാഷ്ട്രമാണെന്നും ശക്തമായ ഒരു ഭരണ സംവിധാനത്തിന് ആരോഗ്യത്തോടും കൂടിയ ജനങ്ങള്‍ അത്യന്താപേക്ഷിതമാണെന്നും ഖത്തര്‍ ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ അല്‍ കുവാരി ചൂണ്ടിക്കാട്ടി. 

ഖത്തര്‍ ദേശീയ വിഷന്‍ 2030 ന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ആരോഗ്യ രംഗത്തെ അഭിവൃദ്ധി. സര്‍ക്കാര്‍ കൊവിഡ് പ്രതിസന്ധിയടക്കം കൈകാര്യം ചെയ്ത രീതി യു.എന്‍ അടക്കമുള്ള ഏജന്‍സികള്‍ അഭിനന്ദനം രേഖപെടുത്തിയതാണെന്നും അല്‍ കുവാരി പറഞ്ഞു. ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം രാജ്യത്ത് പ്രത്യേക ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അല്‍ കുവാരി പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top