News Desk

2021-11-03 05:47:00 pm IST
ജനീവ: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.

വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭാരത് ബയോടെക്കാണ് കൊവാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. കൊവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചതോടെ ഈ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ തടസ്സങ്ങളുണ്ടാകില്ല. 

നിലവില്‍ ചില രാജ്യങ്ങള്‍ മാത്രമാണ് കൊവാക്സിന്‍ സ്വീകരിച്ചവരെ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടിയതോടെ കൊവാക്‌സിന്‍ സ്വീകരിച്ചവരുടെ വിദേശ യാത്ര സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

അതേസമയം, രണ്ട് വയസിന് മുകളിലുള്ള കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനായി കൊവാക്‌സീന് അനുമതി നല്‍കാമെന്ന് ഡി.സി.ജി.ഐയുടെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. 

ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സീന്‍ നല്‍കി തുടങ്ങാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകില്ല എന്നാണ് പുറത്തുവരുന്ന സൂചന. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top