ദോഹ: കൊവിഡ് പ്രതിരോധ വിഷയത്തില്‍ ഖത്തര്‍ ലോക രാഷ്ട്രങ്ങള്‍ക്ക് മികച്ച മാതൃക സമ്മാനിച്ചെന്ന് ലോകാരോഗ്യ സംഘടന. 10 മില്യന്‍ ഡോളറിനൊപ്പം'എന്ന ലോകാരോഗ്യ സംഘടനയുടെ 13-ാമത് പൊതുപരിപാടിയുമായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപേമെന്റുമായി സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് ആവിര്ഭാവത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ഖത്തര്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം ശക്തമാക്കാനും കൊവിഡ് പ്രതിരോധ നടപടികള്‍ക്ക് തുടക്കം കുറിക്കാനും സാധിച്ചു.
ആഗോള തലത്തില്‍ തന്നെ ഏറ്റവും കുറവ് കൊവിഡ് മരണം രേഖപ്പെടുത്തിയ രാഷ്ട്രങ്ങളില്‍ ഒന്ന് ഖത്തറാണെന്നത് അഭിമാനകരമായ നേട്ടമാണ്. ജനങ്ങളുടെ ആരോഗ്യപരമായ ഘടകങ്ങള്‍ സാമ്പത്തിക സുസ്ഥിരതയുടെ അടിസ്ഥാനമായി ഖത്തര്‍ സര്‍ക്കാര്‍ മനസിലാക്കുന്നു.
ഖത്തര്‍ ഭരണ നേതൃത്വത്തിനും ഖത്തര്‍ ആരോഗ്യ മന്ത്രി ഡോ. ഹനാന് അല്‍ കുവാരിക്കും പ്രത്യേക നന്ദി അറിയിക്കുന്നതായും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം പ്രസ്താവനയില്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക