News Desk

2021-03-27 09:02:17 pm IST
ജനീവ: വ്യാജ കൊവിഡ് വാക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ഡോ. ടെഡ്രോസ് അഥാനോ ഗബ്രിയേസസ് ചൂണ്ടിക്കാട്ടി. കൊവിഡ് വാക്‌സിനുകള്‍ കള്ളക്കടത്തു നടത്തുകയും വാക്‌സിനുകളുടെ കവറുകളും ലേബലുകളും ഉപയോഗിച്ച് വ്യാജ വാക്‌സിനുകളും പ്രചരിക്കുന്നുണ്ട്. 

സര്‍ക്കാര്‍ ചാനലുകളില്‍ നിന്നല്ലാതെ കൊവിഡ് വാക്‌സിനുകള്‍ കൈപ്പറ്റാന്‍ ശ്രമങ്ങള്‍ നടത്തരുത്. ലോകാരോഗ്യ സംഘടനാ ഇക്കാര്യത്തില്‍ ലോകമെമ്പാടും നിരീക്ഷണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സാധാരണക്കാര്‍ പറ്റിക്കപെടാതിരിക്കാന്‍ സര്‍ക്കാരുകള്‍ അവബോധം നടത്തണം. 

വാക്‌സിനുകളുടെ കാര്യാകര്‍തൃത്വം സര്‍ക്കാരുകള്‍ ഏറ്റെടുക്കാന്‍ തുടക്കം മുതല്‍ തന്നെ ലോകാരോഗ്യ സംഘടനാ നിഷ്‌കര്‍ഷിക്കുന്നത് ഇതുമായി ബന്ധപ്പെട്ട അപകടങ്ങള്‍ മനസിലാക്കി കൊണ്ടാണെന്നും ടെഡ്രോസ് അഥാനോയെ ഉദ്ധരിച്ച് റഷ്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.  




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top