News Desk

2021-09-25 09:28:45 pm IST
കൊവിഡ് കാലത്തും ലോകത്ത് തന്നെ ഏറ്റവും ധനികരായ കുടുംബാംഗങ്ങളുടെ സമ്പത്ത് 23 ശതമാനത്തിലേറെ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഏറ്റവും ധനികരായ 25 കുടുംബാംഗങ്ങള്‍ മാത്രം ഒറ്റ വര്‍ഷം കൊണ്ട് 31200 കോടി ഡോളറിന്റെ സമ്പത്താണുണ്ടാക്കിയത്. രാജകുടുംബാംഗങ്ങള്‍ തന്നെയാകും ലോകത്തെ ഏറ്റവും സമ്പന്നരായ കുടുംബാംഗങ്ങള്‍. എന്നാല്‍ പരമ്പരാഗതമായി കൈമാറിയ രാജ സമ്പത്തുകളേക്കാള്‍ സ്വത്തുക്കള്‍ കുമിഞ്ഞു കൂടിയിരിക്കുന്ന കുടുംബങ്ങളുമുണ്ട്. പട്ടികയില്‍ സൗദി രാജ കുടുംബാംഗങ്ങളും ഇടം പിടിച്ചിട്ടുണ്ട്. 

ലോകത്തിലെ ഏറ്റവും സമ്പന്നര്‍ വാള്‍ട്ടന്‍ കുടുംബാംഗങ്ങള്‍ ആണ്. യു.എസിലെ റീട്ടെയില്‍ ചെയിനായ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥരാണിവര്‍. ലോകത്തിലെ ഏറ്റവും ധനിക കുടുംബം എന്ന ഖ്യാതി തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഇവര്‍ നിലനിര്‍ത്തുന്നത്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം വാള്‍ട്ടന്‍ കുടുംബത്തിന്റെ ആസ്തി 23820 കോടി ഡോളറാണ്. 2300 കോടി ഡോളറായിരുന്നു സമ്പത്തിലെ വര്‍ധന. ഈ വര്‍ഷം കുടുംബാംഗങ്ങള്‍ ഇവരുടെ കൈവശമുള്ള 600 കോടി ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു.

മാര്‍സ് കമ്പനിയുടെ ഉടമകളായ മാര്‍സ് കുടുംബാംഗങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഒരു കാലത്ത് ഇവര്‍ ആയിരുന്നു ഏറ്റവും മുന്നില്‍. മാര്‍സ് കുടുംബത്തിന്റെ മൊത്തം സമ്പത്ത് 14190 കോടി ഡോളറാണ്. 1988 ല്‍ ഫോര്‍ച്യൂണ്‍ മാസിക യു.എസിലെ ഏറ്റവും ധനിക കുടുംബമായി മാര്‍സ് കുടുംബത്തെയാണ് തെരഞ്ഞെടുത്തത്. പിന്നീടാണ് വാള്‍ട്ടന്‍ കുടുംബാംഗങ്ങള്‍ ഈ നേട്ടം സ്വന്തമാക്കിയത്.

മൂന്നും നാലും സ്ഥാനത്തും ബിസിനസ് കുടംബങ്ങളാണുള്ളത്. സമ്പത്തില്‍ മൂന്നും നാലും സ്ഥാനത്തുള്ളതും ബിസിനസ് കുടുംബങ്ങള്‍ തന്നെയാണ്. അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ കോച്ച് ഇന്‍ഡസ്ട്രീസ് ആരംഭിച്ച ഫ്രെഡ് സി കോച്ചിന്റെ കുടുംബാംഗങ്ങള്‍ ആണ് മൂന്നാം സ്ഥാനത്ത്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് കോച്ച് കുടുംബത്തിന്റെ സമ്പത്ത് 12,440 കോടി ഡോളറാണ്. 

ആഡംബര ഉത്പന്ന നിര്‍മാതാക്കളയ ഹെര്‍മെസ് കമ്പനിയുടെ ഉടമസ്ഥരാണ് അഞ്ചാം സ്ഥാനത്തുള്ളത്. ഡുമ കുടുംബത്തിന്റെ ആസ്തി 11160 കോടി ഡോളറാണ്. 1837-ല്‍ ജീന്‍ ലൂയി ഡുമ തുടങ്ങിയ കമ്പനിയുടെ പിന്തുടര്‍ച്ചക്കാരാണിവര്‍. 

ഏറ്റവുമധികം സമ്പന്നരായ കുടുംബംഗങ്ങളില്‍ അഞ്ചാം സ്ഥാനത്ത് അല്‍സൗദ് രാജകുടുംബാംഗങ്ങളാണ്. രാജകുടുംബത്തിന്റെ മൊത്തം ആസ്തി ഏകദേശം 10,000 കോടി ഡോളര്‍ ആണ്. നിലവില്‍ ഏറ്റവും സമ്പന്നമായ രാജകുടുംബമാണിവര്‍. സൗദി രാജകുടുംബത്തിന് ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുള്ള രാജവാഴ്ചയുടെ ചരിത്രമുണ്ട്. ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയും പ്രമുഖ എണ്ണ കമ്പനിയുമായ സൗദി അരാംകോയിലും സൗദി രാജകുടുംബത്തിന് പങ്കാളിത്തമുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Also watch

Top