News Desk

2021-03-12 02:39:59 pm IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ സ്‌കൂളുകളില്‍ എഴുത്ത് പരീക്ഷ റദ്ദാക്കി വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നിരോധനം ബാധകമാണെന്ന് മന്ത്രാലയം സ്‌പെഷല്‍ എജ്യുക്കേഷന്‍ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഹുവൈലെ വ്യക്തമാക്കി. 

കൊവിഡ് പശ്ചാത്തലത്തില്‍ കുട്ടികളുടെ മൂല്യനിര്‍ണയത്തിന് അവലംബിച്ച രീതി തുടരണം. ചില വിദ്യാലയങ്ങള്‍ എഴുത്ത് പരീക്ഷ നടത്തുന്നതിന് ഇതിനകം വാങ്ങിയ അനുമതി റദ്ദാക്കിയതായും അദ്ദേഹം പറഞ്ഞു.

ഒന്നാം സെമസ്റ്ററില്‍ പ്രത്യേക അനുമതിയോടെ സ്‌കൂളുകളില്‍ എഴുത്ത് പരീക്ഷ നടത്തിയിരുന്നു. ഈ വിദ്യാലയങ്ങളിലും എഴുത്ത് പരീക്ഷയ്ക്ക് അനുമതിയില്ല. കൊവിഡ് സാഹചര്യത്തിലാണ് കുട്ടികള്‍ സ്‌കൂളുകളില്‍ എത്തുന്നത് ഒഴിവാക്കാന്‍ എഴുത്തുപരീക്ഷ വേണ്ടെന്നു വെച്ചത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top