News Desk

2021-02-11 11:22:10 am IST
ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോക കപ്പ് സമ്പൂര്‍ണ വിജയമായി തീരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് സ്പെയിന്‍ ഫുട്ബാള്‍ ഇതിഹാസവും അല്‍ സദ്ദ് ഫുട്ബാള്‍ ടീം കോച്ചുമായ സാവി ഹെര്‍ണാണ്ടസ്. 

കഴിഞ ദിവസം പ്രസിദ്ധീകരിച്ച ഒരു വീഡിയോ സന്ദേശത്തിലാണ് സാവി ഇക്കാര്യം പറഞ്ഞത്. കൊവിഡിന് ശേഷം ലോകത്തിന് പുത്തനുണര്‍വ് നല്‍കി കൊണ്ടാണ് ഖത്തറില്‍ ഇപ്പോള്‍ ലോകകപ്പ് ക്ലബ്ബ് ഫുട്ബാള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. 

നിലവിലെ സ്ഥിതിയനുസരിച്ചു കൊണ്ട് ഫുട്ബാള്‍ ലോകം കൊവിഡിന് മുമ്പുള്ള കാലത്തേക്ക് തിരിച്ചെത്തിയെന്ന് ആത്മവിശ്വാസത്തോടെ തനിക്ക് പറയാനാകും.  ഖത്തറില്‍ ഫുട്ബാള്‍ ലോകകപ്പിനായി എത്തുന്ന ആര്‍ക്കും രാജ്യത്തിന്റെ ഫുട്ബാള്‍ സംഘടനത്തെ പ്രശംസിക്കാതിരിക്കാനാവില്ലെന്നും സാവി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വീഡിയോ സന്ദേശത്തില്‍ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top