News Desk

2021-09-15 04:52:35 pm IST
കോള്‍ ചെയ്യാനും ഫോട്ടോയെടുക്കാനും മെസേജ് നോട്ടിഫിക്കേഷന്‍ കാണാനും നാവിഗേഷന്‍, ടെസ്റ്റ് വിവര്‍ത്തനം ചെയ്യാന്‍ സൗകര്യമുള്ള സ്മാര്‍ട്ട് ഗ്ലാസ്സ് അവതരിപ്പിച്ച് ഷവോമി. ഷവോമി 11 ടി ഷവോമി 11 ടി പ്രോ എന്നിവ ആഗോള വിപണികളില്‍ അവതരിപ്പിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഷവോമി സ്മാര്‍ട്ട് ഗ്ലാസ് എന്ന് പേരിട്ട ഉല്‍പ്പന്നത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്. 

ഒരു മൈക്രോലെഡ് ഇമേജിംഗ് സാങ്കേതികവിദ്യയാണ് സ്മാര്‍ട്ട് ഗ്ലാസ്സിന് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒരു സാധാരണ ജോഡി ഗ്ലാസുകള്‍ പോലെയാക്കാന്‍ സഹായിക്കുന്നു. 51 ഗ്രാം ഭാരമുള്ള ഈ സ്മാര്‍ട്ട് ഗ്ലാസുകളില്‍ 0.13 ഇഞ്ച് മൈക്രോലെഡ് ഡിസ്പ്ലേ ഉപയോഗിച്ചിരിക്കുന്നു. മൈക്രോലെഡികള്‍ക്ക് ഉയര്‍ന്ന പിക്സല്‍ സാന്ദ്രതയുണ്ട്. 

ഒരു തരി അരിയുടെ വലിപ്പമുള്ള ഡിസ്‌പ്ലേ ചിപ്പാണ് ഉപയോഗിച്ചതെന്നാണ് ഷവോമി അവകാശപ്പെടുന്നത്. ഡിസ്പ്ലേ മോണോക്രോം ആണ്. ഇതിന് 2 ദശലക്ഷം നൈറ്റുകളുടെ ഏറ്റവും ഉയര്‍ന്ന തെളിച്ചത്തില്‍ എത്താന്‍ കഴിയും. 'ഒപ്റ്റിക്കല്‍ വേവ് ഗൈഡ് ലെന്‍സിന്റെ മൈക്രോസ്‌കോപ്പിക് ഗ്രേറ്റിംഗ് ഘടനയിലൂടെ മനുഷ്യന്റെ കണ്ണിലേക്ക് പ്രകാശകിരണങ്ങള്‍ കൈമാറാന്‍' ഒപ്റ്റിക്കല്‍ വേവ് ഗൈഡ് സാങ്കേതികവിദ്യ ഉപയോഗിച്ചതായും കമ്പനി അവകാശപ്പെടുന്നു.

കൂടാതെ ലെന്‍സിന്റെ ഇന്റേണല്‍ തലത്തില്‍ ഒരു ഗ്രേറ്റിംഗ് ഘടനയുണ്ടെന്ന് ഷവോമി വിശദീകരിച്ചു. അത് പ്രകാശം മനുഷ്യന്റെ കണ്ണിലേക്ക് സുരക്ഷിതമായി റിഫ്രാക്റ്റ് ചെയ്യാന്‍ അനുവദിക്കുന്നു. വോയ്സ് അസിസ്റ്റന്റ് വഴി ഫോട്ടോകള്‍ പകര്‍ത്താനും ടെക്സ്റ്റ് തത്സമയം വിവര്‍ത്തനം ചെയ്യാനും കഴിയുന്നു. ഇതിനായി ഈ സ്മാര്‍ട്ട് ഗ്ലാസ് 5 മെഗാപിക്സല്‍ കാമറ ഉപയോഗിക്കുന്നു. 

സ്നാപ്പ് കണ്ണടകള്‍ക്കും ഫേസ്ബുക്കിന്റെ റെയ്ബാന്‍ സ്റ്റോറികള്‍ക്കും സമാനമാണ് ഈ ഗ്ലാസുകള്‍. കാമറ ഫോട്ടോ എടുക്കുമ്പോള്‍ അവ ഒരു ഇന്‍ഡിക്കേറ്റര്‍ ലൈറ്റും പ്രകാശിപ്പിക്കുന്നു. സ്മാര്‍ട്ട് ഗ്ലാസുകളിലൂടെ പ്രദര്‍ശിപ്പിക്കുന്ന റോഡുകളും മാപ്പുകളും ഉപയോഗിച്ച് നാവിഗേഷനും ഇത് ഉപയോഗിക്കാം. കണക്റ്റിവിറ്റിക്കായി വൈഫൈ, ബ്ലൂടൂത്ത് പിന്തുണ എന്നിവ സ്മാര്‍ട്ട് ഗ്ലാസുകളുടെ സവിശേഷതയാണ്. 

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഇവയ്ക്ക് ഒരു ടച്ച്പാഡും ഉണ്ട്. സ്മാര്‍ട്ട് ഗ്ലാസുകള്‍ 'സ്മാര്‍ട്ട് ഹോം അലാറങ്ങള്‍, ഓഫീസ് ആപ്പുകളില്‍ നിന്നുള്ള അടിയന്തര വിവരങ്ങള്‍, പ്രധാനപ്പെട്ട കോണ്‍ടാക്റ്റുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍' എന്നിവ പോലുള്ള പ്രധാന അറിയിപ്പുകള്‍ മാത്രമെ പ്രദര്‍ശിപ്പിക്കുകയുള്ളുവെന്ന് ഷവോമി പറഞ്ഞു. ഒരു സ്വതന്ത്ര ഉപകരണമായി സ്മാര്‍ട്ട് ഗ്ലാസുകള്‍ മാറുമെന്നാണ് കരുതുന്നത്. അതേസമയം, ഈ സ്മാര്‍ട്ട് ഗ്ലാസുകളുടെ വിലയോ അതിന്റെ ലോഞ്ച് തീയതിയോ വെളിപ്പെടുത്തിയിട്ടില്ല. ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഏതൊക്കെ വിപണികളാണ് ലക്ഷ്യമിടുന്നത് എന്നതിലും വ്യക്തത വന്നിട്ടില്ല.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top