2019-08-01 03:35:19am IST

യെമനിൽ വ്യാപാര കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ നാല് കുട്ടികളടക്കം 14 പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് . ആക്രമണത്തിൽ മുപ്പതിലേറെ പേര്‍ക്ക് പരിക്കുണ്ട്. 

ഹൂതികളാണ് ആക്രമണം നടത്തിയതെന്നും റോക്കറ്റാണ് പതിച്ചതെന്നും യമന്‍ വാര്‍ത്താ വിതരണ മന്ത്രാലയം അറിയിച്ചു. എന്നാല്‍ സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഹൂതികളും ആരോപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

 

Top