2019-08-06 02:53:50am IST
സൗദിയിലെ വിമാനത്താവളം ലക്ഷ്യമാക്കി വീണ്ടും   ഹൂതികളുടെ  ഡ്രോണ്‍ ആക്രമണം. ആക്രമണം സൗദി സുരക്ഷാ സേന പരാജയപ്പെടുത്തി. അളപായമോ നാശനഷ്ടങ്ങളോ ഉണ്ടായില്ല.

ഇന്നലെ യമനിലെ ഹൂത്തികള്‍ തൊടുത്തു വിട്ട രണ്ട് ഡ്രോണുകളാണ് സുരക്ഷാ സേന നശിപ്പിച്ചത്.പടിഞ്ഞാറന്‍ പ്രവിശ്യയിലെ അബഹാ വിമാനത്താവളം ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്ന് അറബ് സഖ്യ സേനാ മേധാവി കേണല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കി. 

സുരക്ഷാ സേനയുടെ സംയോജിതമായ ഇടപെടലിനെ തുടര്‍ന്ന് ആളില്ലാ വിമാനങ്ങള്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പായി തകര്‍ക്കാന്‍ സാധിച്ചതായും കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. 
Top