Breaking News
ഡമാസ്‌കസിലും ഗാസയിലും ഇസ്രായേലിന്റെ വ്യോമാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു | ട്രംപ് അത്താഴം കഴിക്കുക സ്വർണം - വെള്ളി തളികയിൽ; ഒരുക്കങ്ങൾ പൂർത്തിയായി | ജഫ്രബാദിലെ സമരം; കനത്ത സുരക്ഷയിൽ ഡൽഹി | ബീഹാറില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ | ട്രംപ് ഇന്ന് ഇന്ത്യയിലെത്തും; അഹമ്മദാബാദിൽ വൻ സ്വീകരണം | കേരളം തീവ്രവാദ ഫാക്ടറിയാണെന്ന് കര്‍ണാടക ബി.ജെ.പി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി |
2019-08-18 01:23:10pm IST

സൻആ : സൗദിയിലെ അല്‍ശൈബ എണ്ണപ്പാടത്തിലെ അരാംകോ പ്രകൃതി വാതക യൂണിറ്റിന് നേരെ  നടത്തിയ  ഡ്രോണ്‍ ആക്രമണം  സൗദിക്കെതിരായ ഏറ്റവും വലിയ ആക്രമണമാണെന്ന് ഹൂതികൾ വ്യക്തമാക്കി. യെമൻ  ഹൂതി  അൻസറുല്ല പ്രസ്ഥാനത്തിന്റെ നേതാവ് അബ്ദുൾ മാലിക് അൽ ഹുതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യെമൻ തലസ്ഥാനമായ സനയിൽ നിന്ന് തത്സമയം സംപ്രേഷണം ചെയ്ത ടെലിവിഷൻ പ്രസംഗത്തിലൂടെ തന്റെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അബ്ദുൾ മാലിക്. 

യെമനെതിരായ സൗദി നേതൃത്വത്തിലുള്ള സഖ്യം നടത്തുന്ന കുറ്റകൃത്യങ്ങൾ എത്ര ഭയാനകമാണെങ്കിലും ഞങ്ങളെ നശിപ്പിക്കാൻ അതിനു കഴിയില്ലെന്നും  സൗദിയുടെ നടപടികൾക്കുള്ള അന്തരഫലങ്ങൾ പ്രവചനാതീതമായിരിക്കുമെന്നും അബ്ദുൾ മാലിക് പറഞ്ഞു.


സൗദിയിലെ അല്‍ശൈബ എണ്ണപ്പാടത്തിലെ അരാംകോ പ്രകൃതി വാതക യൂണിറ്റിന് നേരെയാണ്  ഹൂതി ഡ്രോണ്‍ ആക്രമണം നടന്നത്. തീപിടുത്തമുണ്ടായെങ്കിലും ആളപായമില്ല. ചെറിയ നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും പ്ലാന്റിന്റെ പ്രവര്‍ത്തനം തുടരുകയാണ്.സൗദി-യു.എ.ഇ അതിര്‍ത്തിയോട് ചേര്‍ന്നാണ് അരാംകോയുടെ അല്‍ശൈബ എണ്ണപ്പാടം.

പ്രകൃതി വാതക യൂനിറ്റിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നതായി സൗദി സുരക്ഷാ വിഭാഗവും ഊര്‍ജ മന്ത്രാലയവും സ്ഥിരീകരിച്ചു.സൗദിയുടെ പെട്രോള്‍ ഉല്‍പാദനത്തെയും കയറ്റുമതിയേയും ബാധിച്ചിട്ടില്ലെന്ന് സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു.




Top