News Desk

2022-09-10 10:35:15 am IST
കൊച്ചി: എറണാകുളത്ത് യുവാവിനെ പുലര്‍ച്ചെ കുത്തിക്കൊന്നു. കലൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. തമ്മനം സ്വദേശി സജുന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. 

പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്നു പൊലീസ് പറയുന്നു. പ്രതി കലൂര്‍ സ്വദേശി കിരണ്‍ ആന്റണി പിടിയിലായെന്ന് പൊലീസ് അറിയിച്ചു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top