News Desk

2021-04-02 06:12:21 pm IST
കാലിഫോര്‍ണിയ: വാട്‌സ് ആപ്പിന്റെ ഉള്ളിലെ നിറം മാറ്റാനുള്ള പുതിയ ഫീച്ചര്‍ ഉടന്‍ കമ്പനി അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. വാട്‌സ് ആപ്പ് ഫീച്ചറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്ന വാട്‌സ് ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത് സംബന്ധിച്ച ട്വീറ്റ് വാട്‌സ് ആപ്പ് ബീറ്റ ഇന്‍ഫോ ചെയ്തിട്ടുണ്ട്. എന്നാല്‍ എപ്പോള്‍ മുതലാണ് ഈ ഫീച്ചര്‍ വരുക എന്നത് സംബന്ധിച്ച് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ് ഇതുവരെ വിശദീകരണം നല്‍കിയില്ല. 

അതേസമയം, വിവിധ ഫീച്ചറുകള്‍ ഇപ്പോള്‍ വാട്‌സ് ആപ്പ് അവതരിപ്പിക്കുന്നുണ്ട്. വോയിസ് സന്ദേശങ്ങളുടെ പ്ലേ ബാക്ക് സ്പീഡ് ക്രമീകരിക്കുന്ന രീതിയിലുള്ള ഫീച്ചര്‍ ഉടന്‍ വാട്‌സ് ആപ്പ് അവതരിപ്പിക്കും. 

ഐ.ഒ.എസ് ഉപയോക്താക്കള്‍ക്ക് ഇത് ലഭിക്കുന്നുണ്ട്. വാട്‌സ് ആപ്പ് 2.21.60.11 പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭിക്കുക. 1ഃ, 1.5ഃ,2ഃ സ്പീഡിലാണ് വോയിസ് ഫീച്ചര്‍ ലഭിക്കുക.



ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top