മസ്കത്ത്: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണെന്ന് ഒമാന്‍ പബ്ലിക് പ്രോസിക്യൂഷന്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണം കൈയിലെടുത്ത് ഉപയോഗിക്കുന്നവര്‍ക്ക് പത്ത് ദിവസം തടവും മുന്നൂറ് റിയാല്‍ പിഴയും ശിക്ഷയായി നല്‍കാനാണ് നിയമം വ്യവസ്ഥ ചെയ്യുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുയ
റോഡ് ഷോള്‍ഡറുകള്‍ വഴിയുള്ള മറികടക്കലും തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. റോഡിന്റെ വലതുവശത്തായുള്ള ഷോള്‍ഡറുകള്‍ വാഹനങ്ങള്‍ അത്യാവശ്യ ഘട്ടത്തില്‍ നിര്ത്തിയിടാനുള്ളതാണ്. സ്വീകാര്യമായ കാരണങ്ങളില്ലാതെ ഇതുവഴി മറികടക്കുന്നവര്‍ക്ക് രണ്ടുമാസം തടവ് അല്ലെങ്കില്‍ അഞ്ഞൂറ് റിയാല്‍ പിഴ അല്ലെങ്കില്‍ രണ്ടും ചേര്‍ന്നുള്ള ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷന് ഓര്‍മിപ്പിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക