News Desk

2021-05-27 03:04:07 pm IST
തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേരള പൊലീസിന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ് പൊതുജനങ്ങളെ അറിയിച്ചിരിക്കുന്നത്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും മന്ത്രാലയം പറയുന്നു.

വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ സമൂഹ മാധ്യമഹങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. വാക്‌സിന്‍ സ്വീകരിച്ച ആളുടെ പേര്, വാക്‌സിനേഷന്‍ സെന്റര്‍, വാക്‌സിന്‍ സ്വീകരിച്ച സമയം, തീയതി, ആധാര്‍ കാര്‍ഡിന്റെ അവസാനത്തെ നാലക്ക സംഖ്യ എന്നിവ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാകും. 

ഇത്തരത്തിലുള്ള വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാലാണ് സര്‍ട്ടിഫിക്കറ്റുകള്‍ ഷെയര്‍ ചെയ്യരുതെന്ന് പറയുന്നത്. വിദേശ യാത്രകള്‍ക്കും മറ്റും കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ശ്രദ്ധചെലുത്തേണ്ടത് അത്യാവശ്യമാണ്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top