News Desk

2021-03-15 05:15:53 pm IST
സിംഹങ്ങള്‍ക്ക് നടുവിലിരുന്ന് ഗിറ്റാര്‍ വായിക്കുന്ന യുവാവിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. പൊതുവേ ഗൗരവക്കാരായ സിംഹങ്ങളെ ഒട്ടുമിക്ക പേര്‍ക്കും ഭയമാണ്. എന്നാല്‍ ഇവിടെയൊരു യുവാവ് സിംഹങ്ങളുടെ നടുവില്‍ ഇരുന്ന് ഗിറ്റാര്‍ വായിച്ച് സംഗീതം ആസ്വദിക്കുകയാണ്. 

ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ആണ് വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്. ഡീന്‍ ഷ്‌നീഡര്‍ എന്നയാളാണ് സിംഹങ്ങളുടെ നടുവില്‍ ഇരുന്നുകൊണ്ട് ഗിറ്റാര്‍ വായിക്കുന്നത്. പാട്ട് പാടിയാണ് അദ്ദേഹത്തിന്റെ ഗിറ്റാര്‍ വായന.

വന്യജീവി പരിപാലന വിദഗ്ധനാണിദ്ദേഹം. സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. 2017ലാണ് ഇദ്ദേഹം സൗത്ത് ആഫ്രിക്കയില്‍ ഒരു വന്യജീവി സങ്കേതം ആരംഭിച്ചത്.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top