News Desk

2020-06-05 12:53:01 pm IST
ദോഹ: പുതിയ കൊവിഡ് നിര്‍ദേശവുമായി ഖത്തറിലെ നാഷണല്‍ എപ്പിഡമിക് പ്രിപറേഷന്‍ കമ്മിറ്റി(എന്‍.ഇ.പി.സി) സഹ ചെയര്‍മാന്‍ ഡോക്ടര്‍ അബ്ദുല്‍ലത്തീഫ് അല്‍ ഖാല്‍. 

30 വയസ്സിന് താഴെയുള്ള എല്ലാ യുവാക്കളും കൃത്യമായി കൊവിഡ് സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇത്തരം പ്രായത്തിലുള്ളവര്‍ക്ക് വൈറസ് പകരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുപോലെത്തന്നെ 20 വയസ്സിനു താഴെയുള്ളവരും വൈറസ് പിടിപെടാതിരിക്കാന്‍ ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അബ്ദുല്‍ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. 

നേരത്തെ, യുവാക്കള്‍ക്ക് കൊവിഡ് പടരാന്‍ സാധ്യത കുറവാണെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും വാദം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം വാദങ്ങളെ തിരുത്തുന്നതാണ് രാജ്യത്ത് യുവാക്കള്‍ക്ക് കൊവിഡ് പകരുന്നതും മരണം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതെന്നും അബ്ദുല്‍ലത്തീഫ് അല്‍ ഖാല്‍ ചൂണ്ടിക്കാണിച്ചു. 

രാജ്യത്ത് മരണ നിരക്കുവര്‍ധിക്കുന്നുണ്ടെങ്കിലും ലോകത്തുതന്നെ കൊവിഡ് മരണനിരക്കില്‍ ഖത്തര്‍ ഏറ്റവും പിന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രാജ്യത്തെ 90 ശതമാനത്തിലധികം പൗരന്മാര്‍ക്കും വിദേശികള്‍ക്കും വൈറസ് പിടിപെട്ടിട്ടില്ല. പക്ഷേ, വൈറസ്ബാധയില്‍ നിന്ന് സ്വയം രക്ഷപ്പെടാന്‍ അവര്‍ പൂര്‍ണ്ണ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

ALSO WATCH 


Top