News Desk

2021-03-17 11:26:54 pm IST
ഗാസിയാബാദ്: ബുള്ളറ്റില്‍ അഭ്യാസപ്രകടനം നടത്തിയ യുവതികള്‍ക്ക് വന്‍തുക പിഴ ശിക്ഷ. റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റ് ഓടിക്കുന്ന യുവതിയുടെ ചുമലില്‍ ഇരിക്കുന്ന മറ്റൊരു യുവതിയുടെ ദൃശ്യം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ വൈറലായതോടെയാണ് യുവതികള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചത്. 

ഗതാഗത നിയമങ്ങള്‍ തെറ്റിച്ച് റോഡിലൂടെ വാഹനമോടിച്ചതിന് സമൂഹമാധ്യമങ്ങളിലെ താരമായ ശിവാംഗി ദാബാസിനും ഗുസ്തി താരമായ സ്‌നേഹ രഘുവംശിയ്ക്കുമാണ് പിഴ ശിക്ഷ. ഗാസിയാബാദിലെ റോഡിലൂടെയായിരുന്നു ഇവരുടെ വൈറല്‍ പ്രകടനം. 28000 രൂപയാണ് വിവിധ വകുപ്പുകള്‍ അനുസരിച്ച് ഇവര്‍ക്ക് പിഴയിട്ടിരിക്കുന്നത്. 

11000 രൂപ സ്‌നേഹ രഘുവംശിയ്ക്കും 17000 രൂപ വൈറല്‍ പ്രകടനത്തിനായി ബൈക്ക് നല്‍കിയ സഞ്ജയ് കുമാറിനുമാണ് പിഴയിട്ടിരിക്കുന്നതെന്നാണ് വിവരം. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുക, പൊതുവിടങ്ങളില്‍ വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തുക, അനുമതി കൂടാതെയുള്ള അഭ്യാസ പ്രകടനം, വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷയെന്ന് പൊലീസ് വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH



Top