Breaking News
“ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ | ഖത്തറിന്റെ പ്രതിരോധം ഉപരോധത്തെ പരാജയപെടുത്തിയെന്ന് ഖാലിദ് ബിൻ മുഹമ്മദ് അൽ ആതിയ | ഡല്‍ഹി കലാപം: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി | ഇറാനുവേണ്ടി ചാര പ്രവൃത്തി നടത്തിയ സൗദി പൗരന് വധശിക്ഷ, ഏഴു പേര്‍ക്ക് 58 വര്‍ഷം തടവ് | കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 18 ആയി; 19 ഫാര്‍മസികള്‍ അടച്ചുപൂട്ടി | കൊറോണ വൈറസ്; ചൈന, ദക്ഷിണ കൊറിയ, ഇറാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ | ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ പുതിയ നീതിന്യായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു | ഡല്‍ഹി കലാപത്തില്‍ മരണം 23; സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി | ഖത്തർ-അൾജീരിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് അമീർ | ഡല്‍ഹി കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ |
2019-10-07 05:13:41pm IST
അത്തറിന്റെ മണമുള്ള ഖത്തർ ഇന്ന് അയൽ രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തെ മറികടന്ന് വിജയത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയാണ്. സൌദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിനു മേൽ ഏർപ്പെടുത്തിയ ഉപരോധം രണ്ടുവർഷം പിന്നിട്ട പശ്ചാത്തലത്തിലാണ്  ഖത്തറിന്റെ വളർച്ച.

2017 ജൂൺ 5 ന് സൗദിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ഉപരോധം ആദ്യ നാളുകളിൽ ഖത്തറിനെ സാരമായി ബാധിച്ചു. എന്നാൽ ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമ്മദ് അൽതാനിയുടെ ഭരണത്തിന് കീഴിൽ രാജ്യം ഉപരോധത്തെ അതിവേഗം മറികടന്നു.

2022ൽ അറബ് മേഖലയിൽ ആദ്യമായി ഖത്തർ ആതിഥേയത്യം വഹിക്കുന്ന ഫിഫ ലോകകപ്പ്  രാജ്യത്തെ ആഗോളതലത്തിലേയ്ക്ക് ഉയർത്തുകയാണ് ചെയ്യുന്നത്.  

ഇതിനെല്ലാം മുന്നോടിയാണ് ഖത്തർ  ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിച്ചത്. ഫിഫ ലോകകപ്പ് ലോകത്തിനായി നൽകുന്നതിന്റെ ഒരു സാംപിൾ വെടിക്കെട്ടായിയാണ്  ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനെ ഖത്തർ ഉപയോഗപ്പെടുത്തിയത്.

ലോകകപ്പ് ഖത്തറിന് നടത്താൻ കഴിയില്ലെന്ന് ആവർത്തിച്ചു വാദിക്കുന്ന ഉപരോധരാഷ്ട്രങ്ങൾക്ക് മറുപടിയായാണ് ഖത്തർ  ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ കാഴ്ച്ച വെച്ചത്. ഖത്തർ ഒരു മികച്ച മാതൃകയാണെന്നും മല്സരങ്ങൾക്കയി ഒരുക്കിയ സജ്ജീകരണങ്ങൾ വളരെ മികച്ചതാണെന്നും അന്തരാഷ്ട്ര മാധ്യമങ്ങളും നിരീക്ഷകരും വിലയിരുത്തി.
 
ഉപരോധ രാഷ്ട്രമായ ബഹ്‌റൈൻ നിന്നുള്ള മത്സരാർത്ഥിക്ക് ഖത്തർ നൽകിയ പിന്തുണ ലോക ശ്രദ്ധ നേടിയിരുന്നു.ഞങ്ങൾ എല്ലാവരെയും സ്നേഹിക്കുമെന്നും ആരോടും വൈരാഗ്യമില്ലെന്നും ഖത്തർ വ്യക്തമാകുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് മാധ്യമങ്ങൾ വിലയിരുത്തി.

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ ഒരു സ്വർണവും ഒരു വെങ്കലവും ഉൾപ്പെടെ ഖത്തർ ആറാം സ്ഥാനമാണ് നേടിയിരിക്കുന്നത്. ഖത്തറിൽ നിന്ന് ആദ്യമായി വനിതാ താരങ്ങൾ പങ്കെടുത്ത വേദികൂടിയായിരുന്നു 2019ലെ ദോഹ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്.

അതേസമയം  2019-ലെ ലോക ബീച്ച് ഗെയിസിന് വേദിയാകുകയാണ് ഖത്തര്‍ . ഒക്ടോബര്‍ 12 മുതല്‍ 16 വരെയാണ് ലോക ബീച്ച്‌ ഗെയിംസ് നടക്കുക. കായിക രംഗത്ത് ശക്തമായ വളർച്ചയാണ് ഖത്തർ ഉപരോധത്തിന് ശേഷം കാഴ്ചവെച്ചിരിക്കുന്നത്. 

രാജ്യത്തിന്റെ വളർച്ചയ്ക്ക് കാരണമാകുന്ന നിരവധി മേഖലകളിൽ ഖത്തർ സ്വയംപര്യാപ്തത നേടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഉപരോധ രാഷ്ടങ്ങൾക്ക് ഖത്തർ നൽകുന്ന തിരിച്ചടിയാണ് ഇതെന്ന് ലോക രാഷ്ട്രങ്ങൾ പറയുന്നു.

അമീറിന് ആഗോളതലത്തിൽ ലഭിക്കുന്ന സ്വീകാര്യതയും അംഗീകാരവും ഖത്തറിന് കൂടുതൽ ബലം നൽകുന്നു. ഐക്യരാഷ്ട്ര സഭയുൾപ്പടെയുള്ള ആഗോള വേദികളിൽ ഖത്തറിന്റ പങ്കാളിത്തം പ്രശംസനീയമാണ്.

ഖത്തറിലെത്തിയ അന്തരാഷ്ട്ര തലങ്ങളിലെ പ്രതിനിധികൾ ഖത്തറിനെ വാനോളം പുകഴ്ത്തിയാണ് ദോഹയിൽ നിന്നും മടങ്ങിയത്. ലോക അത്‌ലറ്റിക് മാമാങ്കത്തിന്റെ ചരിത്രത്തിലെ തങ്ക ലിപികളാൽ എഴുതപ്പെടേണ്ട ഒരു വാരമാണ് ഖത്തറിൽ കഴിഞ്ഞു പോയതെന്ന് അധികൃതർ സൂചിപ്പിച്ചു.

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ സംഘടന മികവ് ഖത്തർ ലോകകപ്പിലേയ്ക്ക് നൽകുന്ന വലിയൊരു പ്രതീക്ഷയാണ്. ചാമ്പ്യന്‍ഷിപ്പ് വളരെ മികവാർന്ന രീതിയിൽ അവതരിപ്പിച്ച ഖത്തർ ലോകകപ്പിനെ മികച്ചതാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

പരാജയങ്ങളെ മറികടന്ന് ഖത്തർ മുന്നേറുന്നുവെന്ന് ഉപരോധ രാഷ്ട്രങ്ങൾ മനസിലാക്കണമെന്നതാണ് ഖത്തരി പൗരന്മാരും പ്രവാസികളും വ്യക്തമാകുന്നത്. ഖത്തർ ഇനിയും മുന്നോട്ട് പോകുമെന്നും നിങ്ങൾ ഉപരോധിച്ചാലും ഖത്തർ വിജയിക്കുമെന്നും ഖത്തരി ജനത പറയുന്നു.

 

Top