News Desk

2021-05-02 02:10:53 pm IST

മലപ്പുറം: താനൂരില്‍ യൂത്ത്ലീഗ് നേതാവ് പി.കെ ഫിറോസ് തോറ്റു. സിറ്റിങ് എം.എല്‍.എ വി അബ്ദുറഹിമാന്‍ തന്നെയാണ് ഇവിടെ നിന്ന് വിജയിച്ചത്. അബ്ദുറഹിമാനില്‍ നിന്ന് താനൂര്‍ പിടിച്ചെടുക്കാനാണ് പി.കെ ഫിറോസിനെ രംഗത്ത് ഇറക്കിയത്. എന്നാല്‍ അബ്ദുറഹിമാന്റെ ജനസമ്മതിക്ക് മുന്നില്‍ പി.കെ ഫിറോസ് വീഴുകയായിരുന്നു. 

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഉച്ചയോട് അടുക്കുമ്പോള്‍ തകര്‍ക്കാനാവാത്ത ലീഡ് നിലയുമായാണ് ഇടതുമുന്നണി കുതിക്കുന്നത്. അവസാനഘട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ച് 98 സീറ്റുകളില്‍ എല്‍.ഡി.എഫ്. മുന്നേറുകയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top