Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
പാർലമെന്റ് തിരഞ്ഞെടുപ്പിലേറ്റ കോൺഗ്രസ്സിന്റെ കനത്ത തോൽവി അവരുടെ മൃദുഹിന്ദുത്വ സമീപനമാണെന്ന യൂത്ത് ലീഗ് നേതാവിന്റെ പ്രസംഗം വിവാദത്തിൽ. ദോഹയില്‍ കെ.എം.സി.സി നാദാപുരം കമ്മിറ്റി സംഘടിപ്പിച്ച ചന്ദ്രിക കാംപയിന്‍ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്ന  അഡ്വ ഫൈസല്‍ ബാബുവിന്റെ കൊണ്ഗ്രെസ്സ് വിരുദ്ധ പ്രസംഗമാണ് വിവാദത്തിലായിരിക്കുന്നത്. 
യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്‍റെ സാന്നിധ്യത്തിൽ  അഖിലേന്ത്യാ ഉപാധ്യക്ഷന്‍ അഡ്വ.ഫൈസല്‍ ബാബുവിന്‍റെ ദോഹയിലെ പ്രസംഗം. ഒറിജിനൽ ഹിന്ദുത്വ വാദികൾ തങ്ങളാണെന്ന തരത്തിൽ ഉയർത്തികാണിക്കാനാണ് ഇന്ത്യയിലെ പല പാർലമെന്റ് തിരെഞ്ഞെടുപ്പ് രംഗങ്ങളിലും കൊണ്ഗ്രെസ്സ് ശ്രമിച്ചത് എന്നും ഈ മത്സരത്തിൽ ജനം ഒറിജിനൽ ഹിന്ദുവാദികളായ ബീ ജെ പീ ക്ക് വോട്ട് ചെയ്‌തെന്നും ഫൈസൽ ബാബു കുറ്റപ്പെടുത്തി. 
ഈ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോൾ വിവാദത്തിന് ആധാരമായി കൊണ്ടിരിക്കുനന്ത് എന്നാണ് റിപ്പോർട്ടുകൾ.   
Top