News Desk

2021-05-19 03:23:02 pm IST

ദോഹ: ഫലസ്തീനിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഇസ്രായേല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് അല്‍ജസീറ ചാനലിന് നിയന്ത്രണമേര്‍പ്പെടുത്തി യുട്യൂബ്. ചാനലിന്റെ പ്രവര്‍ത്തനങ്ങളില്‍ പലതും  നിലവിലെ സംഘര്‍ഷാവസ്ഥയുടെ യഥാര്‍ത്ഥ മുഖമല്ല പുറത്തു വിടുന്നത് എന്നാണ് യൂടൂബ് ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം. 

കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രി മുതലാണ് ചാനലിന്റെ യൂടൂബ് ഹാന്റിലിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചത്. ഇസ്രായേല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഫേസ്ബുക്ക്,ട്വിറ്റര്‍ അടക്കമുള്ള പല സമൂഹ മാധ്യമങ്ങളുടെ പേജുകളും പ്രവര്‍ത്തനങ്ങള്‍ പൂട്ടിക്കുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top