News Desk

2022-06-23 04:35:54 pm IST
റിയാദ്: സൗദി അറേബ്യയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസുഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം കരകുളം ചീക്കോണം ബാബു സദനത്തില്‍ ബാബുവിന്റെ (41) മൃതദേഹം സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നാട്ടില്‍ കൊണ്ടുപോയത്.

തിരുവനന്തപുരത്ത് നടന്ന ലോക കേരളസഭ ഓപ്പണ്‍ ഹൗസില്‍ ബാബുവിന്റെ മകന്‍ എബിന്‍ അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍കൂടിയായ എം.എ. യൂസുഫലിയോട് സഹായം തേടുകയായിരുന്നു. ഇതില്‍ എത്രയും വേഗം നടപടി സ്വീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കാമെന്ന് സൂസഫലി ഉറപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ ഏഴുവര്‍ഷമായി ബൗബു സൗദിയില്‍ ടൈല്‍സ് ജോലി ചെയ്യുകയായിരുന്നു. നാല് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. ഖമീസ് മുശൈത്തിന് സമീപം അഹദ് റുഫൈദയില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി തയാറാക്കിയ കുഴിയിലേക്ക് കെട്ടിടത്തിന് മുകളില്‍ നിന്നും വീണാണ് ബാബു മരിച്ചത്. ജൂണ്‍ 10നായിരുന്നു അന്ത്യം. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top