Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
സലഫി പണ്ഡിതനും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ മുന്‍ നേതാവും പ്രഭാഷകനുമായ ഡോ. കെ.കെ സകരിയ സ്വലാഹി (54) വാഹനാപകടത്തില്‍ മരിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ തലശേരി മനേക്കരയില്‍ വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ബസ് ഇടിക്കുകയായിരുന്നു. തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാലക്കാട് ജില്ലയില്‍ എടത്തനാട്ടുകരക്ക് സമീപം പാലക്കാഴി സ്വദേശിയാണ്. കഴിഞ്ഞ 20 വര്‍ഷമായി കണ്ണൂരിലെ കടവത്തൂരിലാണ് താമസം. എടവണ്ണ ജാമിഅഃ നദ്‌വിയ്യയില്‍നിന്ന് ബിരുദവും അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം പിന്നീട് കടവത്തൂര്‍ നുസ്രത്തുല്‍ ഇസ്‌ലാം അറബിക് കോളജില്‍ അധ്യാപകനായി ചേര്‍ന്നു. ഐ.എസ്.എം മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സകരിയ സ്വലാഹി ഫത്വ ബോര്‍ഡ് അംഗമായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
Top