2021-04-06 05:42:39 pm IST
ലണ്ടന്‍: 533 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നതില്‍ കുടുങ്ങി ഫേസ്ബുക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗും. സക്കര്‍ ബര്‍ഗിന്റെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങളാണ് ചോര്‍ന്നത്.  സൈബര്‍ സുരക്ഷാ വിദഗ്ദ്ധനായ ഡേവ് വല്‍ക്കറാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. കൂടാതെ ഫേസ്ബുക് സഹസ്ഥാപകരായ ക്രിസ് ഹ്യൂസ്, ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സ് എന്നിവരുടെ സ്വകാര്യ വിവരങ്ങളും ചോര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് 106 രാജ്യങ്ങളില്‍ നിന്നുള്ള 533 ദശലക്ഷത്തിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ  അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്ന വിവരം പുറത്തു വന്നത്. സൈബര്‍ ക്രൈം ഇന്റലിജന്‍സ് സ്ഥാപനമായ ഹഡ്‌സണ്‍ റോക്കിലെ ചീഫ് ടെക്‌നോളജി ഓഫീസര്‍ അലോണ്‍ ഗാലാണ് ഡാറ്റാ ചോര്‍ച്ചയെക്കുറിച്ചുള്ള വിവരം ആദ്യം പുറത്തു വിടുന്നത്. ഇന്ത്യയില്‍ നിന്നുള്ള 6 ദശലക്ഷം അക്കൗണ്ടുകളുടെ വിവരവും ഇത്തരത്തില്‍ പുറത്തായതായി  ഗാല്‍ വ്യക്തമാക്കി. ഫേക്ക് അക്കൗണ്ടുകള്‍ സൃഷ്ടിക്കാനായി ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ ആണ് ഇത്തരത്തില്‍ പണി കിട്ടിയവരില്‍ വലിയൊരു ഭാഗവും എന്നാണ് അലോണ്‍ ഗാല്‍ പറയുന്നത്. 

എന്നാല്‍ വാല്‍ക്കറിന്റെ വാദം ഫേസ്ബുക്ക് തള്ളുകയാണുണ്ടായത്.  ഈ വിവരങ്ങള്‍ 2 വര്‍ഷം മുന്‍പേ ചോര്‍ന്നതാണെന്നാണ് ഫേസ്ബുക്കിന്റെ പ്രതികരണം. ഈ വിവരങ്ങള്‍ ആര്‍ക്കും പ്രശ്നം ഉണ്ടാക്കുന്നതല്ലെന്നും തകരാറുകള്‍ 2019 പരിഹരിച്ചതാണെന്നും കമ്പനി അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top